മമ്മൂട്ടി ബ്ലോഗ്‌ 'റിലീസിങ്ങി'ല്‍ തന്നെ ഹിറ്റ്‌

Friday, January 2, 2009

കൊച്ചി: നവവത്സരദിനത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി മെഗാസ്റ്റാര്‍ മമ്മൂട്ടി നല്‍കിയ ബ്ലോഗ്‌ സമ്മാനം സൂപ്പര്‍ഹിറ്റ്‌. ബ്ലോഗിന്‌ തുടക്കംകുറിച്ച ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ അയ്യായിരത്തോളം ഹിറ്റുകളാണ്‌ രേഖപ്പെടുത്തിയത്‌.

സിനിമാവാര്‍ത്തകളെക്കാള്‍ കൂടുതല്‍ കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാവും മമ്മൂട്ടി ബ്ലോഗ്‌ ചര്‍ച്ച ചെയ്യുക. ഉദ്‌ഘാടനദിവസം കൈകാര്യംചെയ്‌ത വിഷയം 'സമ്പദ്‌വ്യവസ്ഥയുടെ രാഷ്ട്രീയം' എന്നതായിരുന്നു.

ജനങ്ങളുമായി മെച്ചപ്പെട്ടരീതിയില്‍ ആശയവിനിമയം നടത്താനും കൂടുതല്‍ കാര്യങ്ങള്‍ പരസ്‌പരം പങ്കുവെയ്‌ക്കാനും തന്റെ ബ്ലോഗിലൂടെ കഴിയുമെന്ന്‌ മമ്മൂട്ടി പ്രത്യാശിച്ചു. 'ഞാന്‍ മമ്മൂട്ടി' എന്നതാണ്‌ ബ്ലോഗിന്റെ വിലാസം. http://i-am-mammootty.blogspot.com/

കൊച്ചി തമ്മനത്ത്‌ ഡിഡി റിട്രീറ്റില്‍ പുതിയ ചിത്രമായ 'പട്ടണത്തില്‍ ഭൂത'ത്തിന്റെ സെറ്റിലാണ്‌ മമ്മൂട്ടി ബ്ലോഗിന്റെ ഉദ്‌ഘാടനം, താരം തന്നെ നിര്‍വഹിച്ചത്‌. ആരാധകര്‍ക്കൊപ്പം ചേര്‍ന്ന്‌ കേക്ക്‌ മുറിച്ച്‌ പുതുവത്സരാഘോഷത്തിലും അദ്ദേഹം പങ്കുകൊണ്ടു.

നടി കാവ്യ മാധവന്‍, സംവിധായകന്‍ ജോണി ആന്റണി, തിരക്കഥാകൃത്തുക്കളായ ഉദയ്‌കൃഷ്‌ണ-സിബി കെ. തോമസ്‌, ആന്‍േറാ ജോസഫ്‌, എസ്‌. ജോര്‍ജ്‌, റോബര്‍ട്ട്‌ പള്ളിക്കത്തോട്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഗൂഗിളില്‍ കേരളം തിരഞ്ഞത്‌ സാമ്പത്തികപ്രതിസന്ധി

ബാംഗ്ലൂര്‍: ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ എന്‍ജിനായ 'ഗൂഗിളില്‍' പോയവര്‍ഷം കേരളം ഏറ്റവുമധികം തിരഞ്ഞ പദം: 'സാമ്പത്തികപ്രതിസന്ധി'. കേരളത്തില്‍നിന്ന്‌ ഗൂഗിളിലൂടെ ഏറ്റവുമധികം തിരയപ്പെട്ട വെബ്‌സൈറ്റ്‌ കേരള സര്‍വകലാശാലയുടേതും.

ഒരു വര്‍ഷം ലോകമെങ്ങനെ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചു എന്ന കണക്ക്‌ എല്ലാ ഡിസംബറിലും ഗൂഗിള്‍ പുറത്തുവിടാറുണ്ട്‌. 'ഗൂഗിന്‍ സെദ്‌ഗെസ്‌' എന്നാണ്‌ ഈ വര്‍ഷാന്ത്യ കണക്കെടുപ്പിന്റെ പേര്‌. ഇന്ത്യയുടെ സെദ്‌ഗെസ്‌ കഴിഞ്ഞയാഴ്‌ച പുറത്തുവിട്ടെങ്കിലും മേഖല തിരിച്ചുള്ള അവലോകനം കഴിഞ്ഞദിവസമാണ്‌ അറിയിച്ചത്‌. 'ഫിനാന്‍ഷ്യല്‍ ക്രൈസിസ്‌' എന്ന പദമാണ്‌ 2008-ല്‍ കേരളത്തില്‍നിന്നുള്ളവര്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത്‌. മലയാളികളെ മറ്റു ദേശക്കാര്‍ തെല്ല്‌ പരിഹാസത്തോടെ വിളിക്കുന്ന 'മല്ലൂസ്‌' എന്ന പദം തൊട്ടുപിന്നിലായും വരുന്നു. കേരള സര്‍വകലാശാലയുടെ വെബ്‌സൈറ്റിനായുള്ള അന്വേഷണമാണ്‌ ആ വിഭാഗത്തില്‍ ഏറ്റവും മുന്നില്‍. പരീക്ഷാഫലം പുറത്തുവരുന്ന മെയ്‌മാസത്തിലാണ്‌ കേരളാ സര്‍വകലാശാലാ സൈനറ്റിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണമുണ്ടാകുന്നത്‌. വെബ്‌സൈറ്റുകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ പി.എസ്‌.സി., കേരള പി.എസ്‌.സി, റിസള്‍ട്ട്‌സ്‌ കേരള, കേരള റിസള്‍ട്ട്‌സ്‌, കേരള എന്‍ട്രന്‍സ്‌, കേരള ഗവണ്മെന്റ്‌സ്‌, ബി.എസ്‌.എന്‍.എല്‍, കേരള ഗേള്‍സ്‌ തുടങ്ങിയ പദങ്ങള്‍ യഥാക്രമം പിന്നാലെയെത്തുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം തിരയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ രണ്ടാംസ്ഥാനം കേരളത്തിനാണ്‌. ഒന്നാംസ്ഥാനം ഗോവയ്‌ക്കും. വ്യക്തികളില്‍ ബോളിവുഡ്‌ സുന്ദരി കത്രീന കൈഫിനെയാണ്‌ ഇന്ത്യ കഴിഞ്ഞവര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്‌. ഐശ്വര്യ റായ്‌, മഹാത്മാഗാന്ധി തുടങ്ങിയവര്‍ പിന്നാലെയെത്തുന്നു. (അമേരിക്കയിലെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായിരുന്ന സാറാ പേലിനാണ്‌ ഇക്കാര്യത്തില്‍ ആഗോളാടിസ്ഥാനത്തില്‍ ഒന്നാംസ്ഥാനം) ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്‌ ഓര്‍ക്കുട്ട്‌ വെബ്‌സൈറ്റിനാണ്‌. ''എങ്ങനെ ചെയ്യാം'' എന്ന വിഭാഗത്തില്‍, എങ്ങനെ ഭാരം കുറയ്‌ക്കാം, എങ്ങനെ ചുംബിക്കാം, എങ്ങനെ പണമുണ്ടാക്കാം, എങ്ങനെ ഗര്‍ഭം ധരിക്കാം തുടങ്ങിയവയ്‌ക്കാണ്‌ മുന്‍ഗണന. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ 'ആത്മഹത്യ' എന്ന പദത്തിനായി അന്വേഷണം നടത്തിയതും കേരളത്തില്‍ നിന്നാണ്‌ . ജര്‍മന്‍ പദമായ സെദ്‌ഗെസിന്‌ കാലഘട്ടത്തിന്റെ ചേതന എന്നാണ്‌ അര്‍ഥം.

പി.എസ്‌. ജയന്‍

സ്‌കൂള്‍ വെബ്‌സൈറ്റും ബ്ലോഗും ഉദ്‌ഘാടനംചെയ്‌തു

Wednesday, November 12, 2008

തവനൂര്‍: കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വെബ്‌സൈറ്റും ബ്ലോഗും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എന്‍. ദേവകി അന്തര്‍ജനം ഉദ്‌ഘാടനംചെയ്‌തു. സ്‌കൂളിന്റെ പാരമ്പര്യവും വര്‍ത്തമാനവും വിവരസാങ്കേതിക വിദ്യ വഴി അറിയിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ സ്‌കൂള്‍ വെബ്‌സൈറ്റ്‌ ആരംഭിച്ചിട്ടുള്ളത്‌. വിദ്യാര്‍ഥികളുടെ സര്‍ഗാത്മക രചനകള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ ബ്ലോഗിലൂടെ പ്രദര്‍ശിപ്പിക്കാനാണ്‌ പരിപാടി. ബ്ലോക്ക്‌ പഞ്ചായത്തംഗം കെ. അച്യുതന്‍ അധ്യക്ഷതവഹിച്ചു. വി.എം.സി. നമ്പൂതിരി, ഡോ. വി. ഗണേശന്‍, രവീന്ദ്രന്‍, ഡോ. ഹബീബ്‌ റഹ്‌മാന്‍, ശങ്കര്‍ദാസ്‌, ജ്യോതി, പി.എ. ലത്തീഫ്‌, കെ.കെ. അബ്ദുള്‍ലത്തീഫ്‌, മോഹനന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.വി. വേലായുധന്‍ സ്വാഗതവും കെ. ഉണ്ണിക്കുട്ടന്‍ നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പല്‍ കെ. നാരായണന്‍ എമ്പ്രാന്തിരി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

വാര്‍ത്ത : മാതൃഭൂമി

ഇന്ത്യയുടെ ഇന്റര്‍നെറ്റ്‌ ജനാധിപത്യ മാതൃക

Thursday, September 18, 2008

ഔഷധ ഗവേഷണത്തിന്‌ ഇന്ത്യയുടെ ഇന്റര്‍നെറ്റ്‌ ജനാധിപത്യ മാതൃക
ജോമി തോമസ്‌

ന്യൂഡല്‍ഹി: ജനീവയില്‍ ശാസ്‌ത്രജ്ഞര്‍ പ്രപഞ്ചോല്‍പത്തിയുടെ രഹസ്യം തേടുന്നതില്‍ മുന്നേറുമ്പോള്‍, വിജ്ഞാന ലോകത്തിന്‌ ഒരു ഇന്ത്യന്‍ മാതൃക സമര്‍പ്പിക്കപ്പെടുന്നു.

ഔഷധ ഗവേഷണത്തെ ഇന്റര്‍നെറ്റിലൂടെ ജനാധിപത്യവല്‍ക്കരിക്കുന്ന ഓപ്പണ്‍ സോഴ്സ്‌ ഡ്രഗ്‌ ഡിസ്കവറി (ഒഎസ്ഡിഡി) സംഘത്തിനു ചുക്കാന്‍ പിടിക്കുന്നതു സക്കീര്‍ തോമസ്‌ എന്ന മലയാളി.

പ്രധാന രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടെ ഗവേഷണം കുത്തക കമ്പനികളുടെ പരീക്ഷണശാലകളിലൊതുക്കാതെ ജനകീയ യജ്ഞമാക്കി മാറ്റുന്ന പ്രക്രിയയാണ്‌ ഒഎസ്ഡിഡി. ജനകീയമെന്നു വെറുതേ പറയുന്നതല്ല, ശാസ്‌ത്രജ്ഞരും ഡോക്ടര്‍മാരും പാരമ്പര്യ ചികില്‍സകരും വിദ്യാര്‍ത്ഥികളും കംപ്യൂട്ടര്‍ വിദഗ്ധരും സാധാരണക്കാരും അവരവരുടെ അറിവ്‌ ഇന്റര്‍നെറ്റിലൂടെ പങ്കുവെച്ച്‌ ഔഷധ ഗവേഷണത്തില്‍ പങ്കാളിയാവാം.

ക്ഷയരോഗത്തിനുള്ള മരുന്നു കണ്ടെത്താനാണ്‌ ആദ്യ ശ്രമം. താങ്ങാവുന്ന വിലയ്ക്കു മരുന്നു ലഭ്യമാക്കുക എന്ന താല്‍പര്യം മാത്രമാണ്‌ ഈ സംരംഭത്തിനു പിന്നില്‍. അതുകൊണ്ടുതന്നെ ലാഭക്കൊതിയന്‍മാര്‍ക്ക്‌ ഒഎസ്ഡിഡിയുടെ വെബ്‌ലോകത്തു കാര്യമില്ല. ഇവിടെ ഫോര്‍മുല ലളിതമാണ്‌. അറിവു പങ്കുവെച്ച്‌ പുതിയ അറിവു കണ്ടെത്തുക. കംപ്യൂട്ടര്‍ ലോകത്തെ ഒാ‍പ്പണ്‍ സോഴ്സ്‌ സോഫ്റ്റ്‌വെയറിന്റെ തത്വംതന്നെയാണ്‌ ഒഎസ്ഡിഡിയുടെയും പ്രവര്‍ത്തന മാതൃക. ഔഷധ ഗവേഷണത്തിനായി ബൃഹത്തായൊരു ജനകീയ സംരംഭം ഇതാദ്യമാണ്‌.

കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലിള്ള ശാസ്‌ത്ര - വ്യാവസായിക ഗവേഷണ കൌണ്‍സില്‍ (സിഎസ്‌ഐആര്‍) നേതൃത്വം നല്‍കുന്നതും 150 കോടി രൂപ ഇപ്പോള്‍ വകയിരുത്തിയിട്ടുള്ളതുമായ പദ്ധതിയുടെ പ്രവര്‍ത്തന രീതി ഇതാണ്‌:

ഇപ്പോള്‍ ലക്ഷൃമിടുന്നത് ക്ഷയരോഗത്തിനുള്ള മരുന്നാണ്‌. അതിനെക്കുറിച്ചുള്ള ഗവേഷണം എവിടെവരെയെത്തി നില്‍ക്കുന്നു, തടസ്സങ്ങള്‍ എന്തൊക്കെ എന്നു പദ്ധതിയുടെ വെബ്സൈറ്റായ http://www.osdd.net/ ല്‍നിന്നു മനസ്സിലാക്കാം. ഈ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്‌ത്‌ ആര്‍ക്കും ഗവേഷണ പദ്ധതിയില്‍ അംഗത്വമെടുക്കാം.അംഗങ്ങള്‍ തങ്ങളുടെ അറിവുകള്‍ വെബ്സൈറ്റിലേക്കു നല്‍കും. ഒന്നാംനിര ശാസ്‌ത്രജ്ഞരുടെ പാനല്‍ പരിശോധിച്ച് ഈ അറിവു ലോകത്തിനു മുന്നില്‍ തുറന്നുവയ്ക്കും. മുന്നേറാനുള്ള വഴികളെക്കുറിച്ച്‌ അംഗങ്ങള്‍ പരസ്പരം മനസ്സിലാക്കും. മുന്നേറ്റം എങ്ങനെ എന്നാണു വെബ്‌ലോകത്തു പിന്നെ കൂട്ടായ ആലോചന.

കണക്കുകള്‍ക്കൊണ്ടാണെങ്കില്‍ അതിലെ വിദഗ്ധന്‍മാര്‍ വഴി പറയും, പുതിയൊരു കംപ്യൂട്ടര്‍ പ്രോഗ്രാം വേണമെങ്കില്‍ അതിലെ വിദഗ്ധര്‍ വഴികാട്ടും, രാസപദാര്‍ഥങ്ങളാണു വിഷയമെങ്കില്‍ ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തി ഫലവുമായെത്തും. ഓരോ വഴികണ്ടെത്തലും 'വെല്ലുവിളി എന്നാണു വിളിക്കപ്പെടുക. വെല്ലുവിളികള്‍ ഏറ്റെടുത്തു പരിഹരിക്കുന്നവര്‍ക്കു പോയിന്റുകള്‍ ലഭിക്കും. പോയിന്റുകള്‍ ശേഖരിക്കാന്‍ ഓരോ അംഗത്തിനും കാര്‍ഡുണ്ടാവും. വെല്ലുവിളിയുടെ ഗൌരവമനുസരിച്ചു പോയിന്റുകള്‍ കൂടും. പോയിന്റുകള്‍ പിന്നീടു പ്രതിഫലമായി മാറും.

ഒരു വെല്ലുവിളിയില്‍ ഗവേഷക കൂട്ടായ്മ വിജയിച്ചുകഴിഞ്ഞാല്‍ അടുത്തതിലേക്കു നീങ്ങുകയായി. അങ്ങനെയങ്ങനെ ഗവേഷണ മലകയറി മരുന്നിലെത്തും. ക്ഷയരോഗം തടുക്കുന്ന മരുന്നിനു ക്ലിനിക്കല്‍ ട്രയല്‍വരെയുള്ള ആദ്യഘട്ടം 2012ലും മരുന്നിന്റെ ഉല്‍പാദനത്തിലേക്കെത്തിക്കുന്ന രണ്ടാംഘട്ടം 2017ലും പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.കണ്ടുപിടിക്കപ്പെടുന്ന മരുന്നിന്‌ ആര്‍ക്കും പേറ്റന്റ്‌ ഉണ്ടാവില്ല.

ഉല്‍പാദനത്തിനു തയാറായി വരുന്ന കമ്പനികളുടെ കൂട്ടായ്മയുമായി സിഎസ്‌ഐആര്‍ ഉണ്ടാക്കുന്ന കരാറിലെ പ്രധാന വ്യവസ്ഥ ഇതാവും: ഏറ്റവും കുറഞ്ഞ വിലയ്ക്കു മരുന്നു ലഭ്യമാക്കുക. കാരണം ഇതു ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ കണ്ടുപിടിച്ച മരുന്നാണ്‌. അവശ്യ മരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്കു ലഭ്യമാക്കുന്നതിനുള്ള പോംവഴിയായി ഗവേഷണം പൊതുസ്വത്താക്കുക എന്ന സിഎസ്‌ഐര്‍ ഡയറക്ടര്‍ ജനറല്‍ എസ്‌.കെ. ബ്രഹ്മചാരിയുടെ ആശയത്തിനാണ്‌ ഇന്നു ചിറകുവയ്ക്കുന്നത്‌.

ഇന്ത്യന്‍ റവന്യു സര്‍വീസില്‍നിന്നു വഴിമാറി പേറ്റന്റുകളുടെയും പകര്‍പ്പവകാശത്തിന്റെയും ലോകത്തേക്കു വന്നയാളാണു പാലാ സ്വദേശിയായ പ്രോജക്ട്‌ ഡയറക്ടര്‍ സക്കീര്‍ തോമസ്‌. സക്കീറിനൊപ്പം കോഴിക്കോട്ടുനിന്നുള്ള എംബിബിഎസ്‌ ഡോക്ടറായ വിനോദ്‌ സ്കറിയ, ശാസ്‌ത്രജ്ഞരായ ഡോ. എസ്‌. രാമചന്ദ്രന്‍, ഡോ. ദേബശിഷ്‌ ദാസ്‌, ഡോ. ജ്യോതി യാദവ്‌, ഡോ. അന്‍ഷു ഭരദ്വാജ്‌ തുടങ്ങിയവരുടെ നിരയുണ്ട്‌.

വിദേശത്തെയും ഇന്ത്യയിലെയും വിവിധ സര്‍വകലാശാലകളും സിഎസ്‌ഐആറിനു കീഴിലുള്ള പരീക്ഷണശാലകളും പദ്ധതിയുടെ അണിയറയിലുണ്ട്‌. ബിരുദാനന്തര ബിരുദതലം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠന ഭാഗമായി പ്രോജക്ടുകള്‍ ചെയ്യാനുള്ള സൌകര്യവും വെബ്‌ലോകത്തെ പരീക്ഷണവേദിയിലുണ്ടാവും.

വിജയകരമായി പ്രോജക്ട്‌ പൂര്‍ത്തിയാക്കുന്നവര്‍ക്കു സിഎസ്‌ഐആര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും.മരുന്നു കണ്ടെത്തും എന്ന വാശിയിലല്ല തങ്ങളെന്നു സക്കീര്‍ തോമസ്‌ പറഞ്ഞു. വിജയമാണു ലക്ഷ്യം. പൂര്‍ണ വിജയം സാധിച്ചില്ലെങ്കിലും ഗവേഷണത്തില്‍ ഏറെ മുന്നേറാനായാല്‍ വലിയ കാര്യം.

ഫലപ്രദമായ മരുന്നിനുള്ള ഗവേഷണം ഏറെക്കാലമെടുക്കുമെന്നതും വിപണിയില്‍നിന്നുള്ള വരുമാനം ചെറുതായിരിക്കുമെന്നതും വന്‍കിട കമ്പനികളെ ക്ഷയരോഗ മരുന്നു ഗവേഷണത്തില്‍നിന്നു പിന്തിരിപ്പിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഓരോ മൂന്നു മിനിറ്റിലും രണ്ടു ക്ഷയരോഗികള്‍ വീതം മരിക്കുന്നു. പദ്ധതി സുഗമമായി മുന്നേറുന്നുവെന്നു വ്യക്‌തമായാല്‍ മലേറിയ തടയാനുള്ള മരുന്നിനുള്ള ഗവേഷണ ലോകവും തുറക്കും. പിന്നാലെ അടുത്ത മരുന്നിനായുള്ള മലകയറ്റം.

മനോരമ ദിനപത്രം

ബിഗ്‌ ബാങ്ങ്‌ തകര്‍ക്കാന്‍ ഹാക്കര്‍മാര്

Saturday, September 13, 2008

ജനീവ: പ്രപഞ്ചോല്‍പത്തിയുടെ രഹസ്യം തേടുന്ന മഹാപരീക്ഷണത്തിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലും ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം. 'ബിഗ്‌ ബാങ്ങ്‌' പരീക്ഷണം തടസപ്പെടുത്തുന്നതിന്‌ തൊട്ടടുത്തുവരെ ഹാക്കര്‍മാര്‍ എത്തിയതായി സേണ്‍സ്‌ അധികൃതര്‍ സ്ഥിരീകരിച്ചു. കനത്ത സുരക്ഷാ സന്നാഹത്തോടെ നടക്കുന്ന ബിഗ്ബാങ്ങ്‌ പരീക്ഷണ ശൃംലയിലെ നുഴഞ്ഞുകയറ്റം ശാസ്‌ത്രലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്‌. കുപ്രസിദ്ധമായ ഒരു ഹാക്കര്‍ ഗ്രൂപ്പാണ്‌ നെറ്റ്‌വര്‍ക്കില്‍ കടന്നുകയറിയതെന്ന്‌ സേണ്‍സ്‌ ലാബ്‌ അധികൃതര്‍ അറിയിച്ചു.

പരീക്ഷണം തുടങ്ങിയ ഉടനെ സേണ്‍സിന്റെ വെബ്സൈറ്റിലാണ്‌ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയത്‌. ഞങ്ങളോടൊപ്പം ആഹാരം പങ്കുവയ്ക്കരുത്‌ എന്ന സന്ദേശത്തോടെയാണ്‌ ഇവര്‍ വെബ്സൈറ്റില്‍ കടന്നു കയറിയത്‌. പരീക്ഷണം തുടരുന്നത്‌ തടസ്സപ്പെടുത്തണമെന്ന്‌ ഉദ്ദേശ്യമില്ലെന്നും ഇവര്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു.

ശാസ്‌ത്രജ്ഞര്‍ക്കായി മറ്റു ചില സന്ദേശങ്ങളും ഹാക്കര്‍മാര്‍ അയിരുന്നു. 'പരീക്ഷണം വഴി അപകടമുണ്ടായ ശേഷം ജാള്യത മറയ്ക്കാന്‍ ശാസ്‌ത്രജ്ഞര്‍ ഒളിത്താവളങ്ങള്‍ തേടി നടക്കുന്നത്‌ ഞങ്ങള്‍ക്കിഷ്ടമല്ല. അതുകൊണ്ട്‌ നിങ്ങളെ ഞങ്ങള്‍ ഇപ്പോള്‍ തന്നെ നഗ്നരാക്കുന്നു'. സന്ദേശത്തില്‍ പറയുന്നു. പരീക്ഷണത്തിനെതിരെ ഭീഷണി മുഴക്കി ശാസ്‌ത്രജ്ഞര്‍ക്ക്‌ മുമ്പും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.

ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡറിന്റെ കണ്‍ട്രോള്‍ മെക്കാനിസം വരെ ഇവര്‍ നുഴഞ്ഞുകയറി. ചില ഫയലുകള്‍ നശിപ്പിക്കാനും ഇവര്‍ക്കു കഴിഞ്ഞു. കൃത്യസമയത്ത്‌ ഹാക്കിങ്ങ്‌ തിരിറിഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, പരീക്ഷണം പൂര്‍ണമായും തടസപ്പെടുമായിരുന്നു.

രണ്ടു ഹാക്കിങ്ങ്‌ ഗ്രൂപ്പുകള്‍ തമ്മിലുള്ള മല്‍സരമാണ്‌ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പ്രയത്നവും ചെലുത്തിയിരിക്കുന്ന പരീക്ഷണം ആശങ്കയിലാക്കിയത്‌. 1337 എന്ന ഗ്രൂപ്പിനോട്‌ മല്‍സരിച്ച്‌ 2600 എന്ന ഹാക്കിങ്ങ്‌ ഗ്രൂപ്പാണ്‌ നെറ്റ്‌വര്‍ക്കില്‍ കയറിയത്‌. ഈ ഗ്രൂപ്പിന്‌ ഗ്രീക്ക്‌ സെക്യൂരിറ്റി ടീം എന്നും വിളിപ്പേരുണ്ട്‌. വലിയ ഒരുക്കങ്ങളോടെ നടത്തുന്ന ബിഗ്‌ ബാങ്ങ്‌ പരീക്ഷണത്തിലും ഹാക്കര്‍മാക്ക്‌ നുഴഞ്ഞുകയറാന്‍ കഴിഞ്ഞു എന്നത്‌ മഹാപരീക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച്‌ കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുകയാണ്‌.

മനോരമ ദിനപത്രം
13.08.08

എടുക്കാത്ത ലോട്ടറിക്കു കിട്ടാത്ത സമ്മാനം

Sunday, August 31, 2008


'അഭിനന്ദനങ്ങള്‍. ലോകപ്രശസ്‌ത ലോട്ടറി കമ്പനിയായ ഞങ്ങളുടെ ഇക്കഴിഞ്ഞ നറുക്കെടുപ്പില്‍ താങ്കള്‍ക്കു 10 ലക്ഷം യൂറോയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നു. ഈ വിവരം താങ്കള്‍ രഹസ്യമായി വയ്ക്കുക. പണം നല്‍കുന്നതിനായി ഞങ്ങളുടെ സാമ്പത്തികകാര്യ വിദഗ്ധന്‍ ഉടന്‍ താങ്കളുമായി ബന്ധപ്പെടും. സമ്മാനത്തുക ഈ മാസം 30നു മുന്‍പുതന്നെ കൈപ്പറ്റിയില്ലെങ്കില്‍, നഷ്ടപ്പെടും. താങ്കളുടെ അഡ്രസ്സില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടായാല്‍ ഉടന്‍ ഞങ്ങളെ അറിയിക്കാന്‍ മറക്കരുത്‌. ഈ വര്‍ഷാവസാനം നറുക്കെടുപ്പു നടക്കുന്ന ഞങ്ങളുടെ 100 ലക്ഷം യൂറോയുടെ മെഗാ ലോട്ടറിയില്‍ പങ്കെടുക്കാന്‍ താങ്കള്‍ യോഗ്യനായിരിക്കുന്നു. ഇ-മെയിലായോ തപാലിലോ ഫോണിലോ കൂടി ഇത്തരത്തിലൊരു സന്ദേശം നിങ്ങള്‍ക്കും ലഭിച്ചിരിക്കാം. ലോകമെമ്പാടും ലക്ഷക്കണക്കിന്‌ ആള്‍ക്കാരെ പറ്റിക്കുന്ന വ്യാജ ലോട്ടറിയുടെ പ്രാരംഭ സന്ദേശമാണിത്‌.

ഇതിനുശേഷം ധനകാര്യ വിദഗ്ധന്റെ സന്ദേശം ലഭിക്കും. സമ്മാന തുകയുടെ ഡ്രാഫ്റ്റ്‌ അയച്ചൂനല്‍കുന്നതിലേക്കായുള്ള പ്രാരംഭചെലവുകള്‍ക്ക്‌ 250 യൂറോ അയയ്ക്കാന്‍ ആവശ്യപ്പെടുന്നു. കൂടെ ഒരു ഫോമില്‍ നിങ്ങളുടെ പേരും മറ്റു വിവരങ്ങളും അയച്ചുകൊടുക്കാനും ഉപദേശിക്കുന്നു. ചിലപ്പോള്‍ ഫോണ്‍ വഴിയാകാം സന്ദേശം ലഭിക്കുക. മറ്റു ചിലപ്പോള്‍ മുന്തിയ ഹോട്ടലില്‍ താമസിക്കുന്ന ഉന്നത ഉദ്യോഗസ്ഥനെ നേരില്‍ക്കണ്ടു പണം സ്വീകരിക്കാന്‍ വരെ ആവശ്യപ്പെടും. ലോട്ടറി തുകയ്ക്ക്‌ ആദായനികുതി നല്‍കാനുള്ള തുകയുടെ കാഷ്‌ ചെക്ക്‌ കൂടെ കരുതാനും ഒാ‍ര്‍മപ്പെടുത്തും.

അത്യധികം മര്യാദക്കാരും ആരെയും വിശ്വസിപ്പിക്കുന്ന വാക്ചാതുര്യവും ഉള്ള ലോട്ടറിക്കാര്‍ പലപ്പോഴും സത്യമെന്നു കരുതത്തക്ക രീതിയിലുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും നല്‍കാറുണ്ട്‌. ഇന്ത്യയിലും അമേരിക്കയിലും യൂറോപ്പിലും മറ്റും ആയിരക്കണക്കിന്‌ ആളുകളെ പറ്റിച്ച്‌ തുകകള്‍ തട്ടിയെടുത്തിട്ടുണ്ട്‌ ഈ ഇന്റര്‍നെറ്റ്‌ ലോട്ടറി സംഘങ്ങള്‍.തികച്ചും വ്യാജമായ ഇത്തരം ലോട്ടറി ഇടപാടുകളിലൂടെ പണം നല്‍കരുതെന്നു റിസര്‍വ്‌ ബാങ്ക്‌ ഈയടുത്ത കാലത്തു പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ഫോറിന്‍ എക്സ്ചേഞ്ച്‌ മാനേജ്മെന്റ്‌ നിയമപ്രകാരം വിദേശ ലോട്ടറികളില്‍ ഇന്ത്യന്‍ പൌരന്‍മാര്‍ പണം നിക്ഷേപിക്കുന്നതു കുറ്റകരമാണ്‌.

നിങ്ങള്‍ക്കു നല്‍കേണ്ടുന്ന സമ്മാന തുക റിസര്‍വ്‌ ബാങ്കിന്റെ അക്കൌണ്ടില്‍ മുന്‍കൂട്ടി നിക്ഷേപിച്ചതായി ഇരകളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന വിരുതന്‍മാരും ഉണ്ട്‌. വ്യക്‌തികള്‍ക്കു വിതരണം ചെയ്യുന്നതിലേക്കായി ഏതെങ്കിലും കമ്പനികളുടെയോ ട്രസ്റ്റുകളുടെയോ പണം ഒരിക്കലും റിസര്‍വ്‌ ബാങ്ക്‌ സ്വീകരിക്കില്ല എന്നതാണു വസ്‌തുത.

ഏതുതരം ലോട്ടറികളിലും - ഇന്ത്യയിലായാലും, വിദേശത്തായാലും - ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചു പണം നല്‍കുന്നത്‌ എല്ലാ കാര്‍ഡ്‌ കമ്പനികളും നിരോധിി‍ട്ടുണ്ട്‌. പണം വയര്‍ ട്രാന്‍സ്ഫര്‍ ആയി അയച്ചുതരാന്‍ നമ്മുടെ ബാങ്ക്‌ അക്കൌണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെടുക സാധാരണമാണ്‌. അക്കൌണ്ടുകളിലേക്കു നേരിട്ടു പണം അയച്ചുതന്നാല്‍ ക്രെഡിറ്റ്‌ കാര്‍ഡോ ഡെബിറ്റ്‌ കാര്‍ഡോ ഉപയോഗിച്ച്‌ അനായാസം പിന്‍വലിക്കാമെന്നും അതിനാല്‍ കാര്‍ഡിന്റെ വിവരങ്ങളും ആവശ്യപ്പെടാറുണ്ട്‌.


ഒരിക്കല്‍ ഒരാള്‍ക്കു വിവരങ്ങള്‍ നല്‍കിയാല്‍ അത്‌ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വ്യാജ സ്ഥാപനങ്ങള്‍ക്കും ഇവര്‍ കൈമാറും. കൃത്യമായ വ്യക്‌തിവിവരങ്ങളും മറ്റും ഉപയോഗിച്ചായിരിക്കും മറ്റു വ്യാജന്‍മാര്‍ പിന്നീട്‌ അതേ വ്യക്‌തിയെ സമീപിക്കുക.വ്യാജ ലോട്ടറി സംബന്ധിച്ച സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനു മറ്റു ചില സ്വഭാവങ്ങളുമുണ്ട്‌. ഒന്നോ അതിലധികമോ റഫറന്‍സ്‌ നമ്പരും പണം ലഭിക്കുന്നതുവരെ അതു രഹസ്യമായി സൂക്ഷിക്കണമെന്നുള്ള നിര്‍ദേശവുമുണ്ടാകും. തികച്ചും സത്യമെന്നു തോന്നത്തക്ക രീതിയില്‍ അയയ്ക്കുന്നവരുടെ ഫോണ്‍, ഫാക്സ്‌, ഇ-മെയില്‍ വിവരങ്ങള്‍ ഉണ്ടായിരിക്കും. അടുത്ത സുഹൃത്തുക്കളോടു പോലും പറയരുതെന്ന രീതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ ധ്വനി സൂചിപ്പിക്കുന്ന ഒന്നിലധികം പരാമര്‍ശങ്ങള്‍ ഇത്തരം സന്ദേശങ്ങളുടെ പ്രത്യേകതയാണ്‌. മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കാതിരിക്കാനുള്ള അടവുകളാണിവ.

യഥാര്‍ത്ഥ ലോട്ടറികളില്‍ സമ്മാനത്തുക വാങ്ങാന്‍ ഒരിടത്തും പ്രോസസിങ്ങ്‌ ഫീസ്‌ ആവശ്യപ്പെടാറില്ല. മാത്രമല്ല, സമ്മാനത്തുകയിന്‍മേലുള്ള ആദായ നികുതി ആദ്യമേ പിടിച്ചിട്ട്‌ ബാക്കി തുക മാത്രമേ യഥാര്‍ത്ഥ ലോട്ടറികളില്‍ നല്‍കാറുള്ളൂ.



സമ്മാനത്തുകയോടൊപ്പം ചില ബോണസ്‌ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നരുമുണ്ട്‌. വിലകൂടിയ കാറുകളും, അവധിക്കാല യാത്രകളും അടങ്ങുന്ന സമ്മാന പരമ്പര ലഭിക്കാനായി ചെറിയ തുകകള്‍ അയയ്ക്കാന്‍ ആവശ്യപ്പെടും. പണം അയച്ചു വര്‍ഷങ്ങള്‍ കാത്തിരുന്നാലും സമ്മാനങ്ങള്‍ ലഭിക്കില്ല.
എടുത്തിട്ടില്ലാത്ത ലോട്ടറി ടിക്കറ്റിനു സമ്മാനം വാഗ്ദാനം ചെയ്യുന്ന ഇ-മെയിലുകളും മറ്റു സന്ദേശങ്ങളും അപ്പാടെ അവഗണിക്കുക. പ്രലോഭനം ഏതു രീതിയിലായാലും അനങ്ങരുത്‌, വിവരങ്ങള്‍ നല്‍കുകയും അരുത്‌

സി.എസ് രണ്ജിത്ത്

മനോരമ
lottery, online lottery, kerala lottery, google lottery, internet lottery, it news,

ഇന്റര്‍നെറ്റ്‌ കണക്ഷനില്ലാതെ വെബ്സൈറ്റുകള്‍ ബ്രൌസ്‌ ചെയ്യാം

Thursday, July 10, 2008

ഇന്റര്‍നെറ്റ്‌ കണക്ഷനിാ‍തെ വെബ്സൈറ്റുകള്‍ ബ്രൌസ്‌ ചെയ്യാം. വേണമെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്കിന്റെ പകുതി സ്ഥലത്ത്‌ ഇന്റര്‍നെറ്റിനെ മൊത്തമായി കോപ്പി ചെയ്‌തിടാം. ഇതൊരു അതിശയ സ്വപ്നമല്ല. തീര്‍ത്തും സാധ്യമാണെന്നു തെളിയിച്ചു തുടങ്ങിയിരിക്കുകയാണ്‌ വെബ്‌ആരൂ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കള്‍.. ഇന്റര്‍നെറ്റിലെ പത്തു ലക്ഷത്തിലേറെ പേജുകളുള്ള ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപീഡിയയെ ആറ്‌ ജിബി സ്പേസില്‍ ഒതുക്കി വെബ്‌രൂ കമ്പനി സൌജന്യമായി ലഭ്യമാക്കിക്കഴിഞ്ഞു. രാകേഷ്‌ മാഥൂര്‍, ബീരുദ്‌ സേത്ത്‌, ബ്രാഡ്‌ലി ഹ്യൂസിക്ക്‌ എന്നിവര്‍ ചേര്‍ന്ന്‌ 2004ല്‍ മുംബൈ ഐഐടിയിലെ ഒറ്റമുറിയില്‍ തുടങ്ങിയ ഗവേഷണമാണ്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാത്തപ്പോഴും വെബ്‌ ബ്രൌസ്‌ ചെയ്യുകയെന്ന സ്വപ്ന സാക്ഷാത്കാരത്തില്‍ എത്തിയിരിക്കുന്നത്‌.

വെബ്‌ആരൂ സോഫ്റ്റ്‌വെയര്‍ ഇന്റര്‍നെറ്റില്‍നിന്നു സൌജന്യമായി ഡൌണ്‍ലോഡ്‌ ചെയ്യാം. തുടര്‍ന്ന്‌, ആവശ്യമുള്ള വെബ്സൈറ്റുകള്‍ വെബ്‌ആരൂവഴി ഡൌണ്‍ലോഡ്‌ ചെയ്‌ത്‌ ഓഫ്‌ലൈനായി ഏതു സമയത്തും സേര്‍ച്ച്‌ ചെയ്യാം. വീണ്ടും എപ്പോഴാണോ ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കുന്നത്‌ അപ്പോള്‍ ഓഫ്‌ലൈനായി സൂക്ഷിച്ച വെബ്സൈറ്റിലെ ഉള്ളടക്കം അപ്ഡേറ്റ്‌ ചെപ്പെടും.ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇാ‍ത്തവരും നിരാശരാകേണ്ടതില്ല. അവര്‍ക്കായി വെബ്‌ആരൂ നിര്‍മാതാക്കള്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറോളം വെബ്‌ പായ്ക്കുകളും ലഭ്യമാണ്‌. നെറ്റ്‌ കണക്ഷനില്ലാതെ ഇവയുടെ അപ്ഡേറ്റിങ്ങ്‌ ലഭിക്കില്ലെന്നേയുള്ളൂ. ഏറ്റവും കൂടുതല്‍ സേര്‍ച്ച്‌ ചെപ്പെടുന്ന പതിനായിരക്കണക്കിനു വെബ്‌ പേജുകളെ കംപ്രസ്‌ ചെയ്‌തതാണ്‌ ഓരോ വെബ്‌ പായ്ക്കും. ഏഴ്‌ എംബി മുതല്‍ ആറ്‌ ജിബി സൈസിലുള്ള വിക്കിപീഡിയ പായ്ക്ക്‌ വരെ ഇതില്‍പ്പെടും. എല്ലാം സൌജന്യം.

ഏറ്റവും ജനപ്രിയമായ വെബ്‌ പായ്ക്ക്‌ 'വേള്‍ഡ്‌ ന്യൂസ്‌' ആണെന്ന്‌ വെബ്‌ആരൂ നിര്‍മാതാക്കള്‍ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള ആയിരത്തോളം പത്രങ്ങളാണ്‌ ഇതിലുള്ളത്‌. രാവിലെ ഓഫിസിലേക്കിറങ്ങുമ്പോള്‍ നിങ്ങളുടെ ലാപ്ടോപിലെ വേള്‍ഡ്‌ ന്യൂസ്‌ പായ്ക്ക്‌ നെറ്റില്‍നിന്ന്‌ ഒന്ന്‌ അപ്ഡേറ്റ്‌ ചെയ്യുകയേ വേണ്ടൂ. യാത്രയില്‍ നെറ്റ്‌ കണക്ഷനിാ‍തെതന്നെ ലോകത്തെ പ്രശസ്‌തമായ ആയിരക്കണക്കിനു പത്രങ്ങള്‍ ചൂടോടെ നിങ്ങളുടെ മടിയിലിരിക്കും. സാധാരണ ഫോട്ടോ ജെപെഗ്‌ ഫോര്‍മാറ്റിലേക്ക്‌ മാറ്റുമ്പോള്‍ ആ ഫോട്ടോയ്ക്കാവശ്യമായ ഡിസ്ക്‌ സ്പേസ്‌ 40:1 ആയി ചുരുങ്ങുന്നതുപോലെ നമുക്ക്‌ ആവശ്യമുള്ള വെബ്സൈറ്റുകളിലെ ഉള്ളടക്കത്തെ 25,000:1 ആയി ചുരുക്കുകയാണ്‌ വെബ്‌ആരൂ ചെയ്യുന്നത്‌. മാത്രമല്ല, വെബ്‌ ലോകത്തെ ആവശ്യമുള്ളതും അതിനുമപ്പുറമുള്ളതുമായ വിവരസാഗരത്തില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന ഉള്ളടക്കത്തെ മാത്രം തപ്പിയെടുക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി ആരും തുറന്നുനോക്കിയിട്ടിാ‍ത്ത ദശലക്ഷക്കണക്കിനു വെബ്പേജുകള്‍ ഇന്റര്‍നെറ്റില്‍ കാണും. ഇത്തരം പേജുകളെ സാങ്കേതികമായി കണ്ടെത്തി വെബ്‌രൂ ഒഴിവാക്കുന്നു. ഫലത്തില്‍, ഇന്റര്‍നെറ്റില്‍ നേരിട്ടു ചെന്ന്‌ പരതുന്നതിലും അര്‍ഥവത്തും എളുപ്പവുമാകും വെബ്‌ആരൂവഴി ഓഫ്‌ലൈനായി നടത്തുന്ന തിരച്ചില്‍.

ഏതു ഹാര്‍ഡ്‌ ഡിസ്കിലും (കംപ്യൂട്ടര്‍, പെന്‍ഡ്രൈവ്‌, ഫ്‌ളാഷ്‌ കാര്‍ഡ്‌, മൊബൈല്‍ ഹാന്‍ഡ്സെറ്റ്‌, സ്മാര്‍ട്‌ ഫോണ്‍ തുടങ്ങി ഏതുമാവാം) വെറും 6.57 എംബി സ്പേസില്‍ വെബ്‌ആരൂ ഡൌണ്‍ലോഡ്‌ ചെയ്യാം. മൊബൈല്‍ ഫോണുകളെ ലക്ഷ്യമാക്കിയാണ്‌ ചെറിയ വെബ്‌ പായ്ക്കുകള്‍ തയാറാക്കിയിരിക്കുന്നത്‌. എയ്സര്‍ ഇനി പുറത്തിറക്കുന്ന ലാപ്ടോപുകളിലും ബെന്‍ക്യൂ ഇറക്കുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലും വെബ്‌ആരൂ പ്രീലോഡ്‌ ചെയ്‌ത്‌ നല്‍കാന്‍ ധാരണയായിക്കഴിഞ്ഞു. പരസ്യവും സ്പോണ്‍സര്‍മാരുടെ ലിങ്കുകളുമാണ്‌ വെബ്‌ആരൂവിന്റെയും വരുമാനം. വെബ്‌ആരൂവഴി ഡൌണ്‍ലോഡ്‌ ചെയ്യുന്ന സമയത്ത്‌ വെബ്സൈറ്റുകളിലുള്ള പരസ്യം അതേപടി ഓഫ്‌ലൈനിലും നില്‍നില്‍ക്കും. പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അതിന്റെ തുടര്‍പേജുകളിലേക്ക്‌ പോകാനാവില്ല. ഓണ്‍ലൈന്‍ ഷോപ്പിങ്ങ്‌, ഇമെയില്‍ എന്നിവയും വെബ്‌രൂവഴി നടക്കില്ല.

ഇന്റര്‍നെറ്റില്‍ ലഭ്യമായ ഡാറ്റ മൊത്തമായി 40 ജിബി സ്പേസില്‍ ഒതുക്കാമെന്നാണ്‌ വെബ്‌ആരൂ സംഘം പറയുന്നത്‌. ഇന്നു സാധാരണ ഹോം പിസികളില്‍പ്പോലും ചുരുങ്ങിയത്‌ 80 ജിബി ഹാര്‍ഡ്‌ ഡിസ്ക്‌ സ്പേസുണ്ടെന്നോര്‍ക്കണം. ഇന്ത്യക്കാരന്റെ തലയിലുദിച്ച ആശയത്തിന്റെ ഗവേഷണം തുടങ്ങിയതു മുംബൈയിലാണെങ്കിലും വെബ്‌ആരൂ കമ്പനിയുടെ ആസ്ഥാനം ഇപ്പോള്‍ വാഷിങ്ങ്ടണിലെ ബെല്‍വ്യൂവിലാണ്‌. മുംബൈ, ഡല്‍ഹി, കാലിഫോര്‍ണിയ, എന്നിവിടങ്ങളിലും ഓഫിസുണ്ട്‌.കാംഗരു തന്റെ കുഞ്ഞിനെ ഉദരത്തിനു പുറത്തെ സഞ്ചിയില്‍ കൊണ്ടുനടക്കുന്നതുപോലെ വെബിനെ ഓഫ്‌ലൈനായി എവിടെയും കൊണ്ടുനടക്കാമെന്നതാണ്‌ വെബ്‌ആരൂവിന്റെ ആശയം.

വെബ്‌ ആരൂ വെബ്സൈറ്റ്‌ :http://www.webaroo.com/
ഡൌണ്‍ലോഡ്‌ ചെയ്യാന്‍ :
http://my.webaroo.com/index?notification
വെബ്‌ ആരൂ ബ്ലോഗ്‌: http://webaroo.typepad.com/

കെ.സുനില്‍കുമാര്‍
മനോരമ ദിനപത്രം
Internet, Offline browser, web aroo, Browser, offline surfing , IT News, technology