തവനൂര്‍: കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വെബ്‌സൈറ്റും ബ്ലോഗും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ദേവകി അന്തര്‍ജനം ഉദ്‌ഘാടനംചെയ്‌തു. സ്‌കൂളിന്റെ പാരമ്പര്യവും വര്‍ത്തമാനവും വിവരസാങ്കേതിക വിദ്യ വഴി അറിയിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്‌കൂള്‍ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളുടെ സര്‍ഗാത്മക രചനകള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ ബ്ലോഗിലൂടെ പ്രദര്‍ശിപ്പിക്കാനാണ് പരിപാടി. ബ്ലോക്ക് പഞ്ചായത്തംഗം കെ. അച്യുതന്‍ അധ്യക്ഷതവഹിച്ചു. വി.എം.സി. നമ്പൂതിരി, ഡോ. വി. ഗണേശന്‍, രവീന്ദ്രന്‍, ഡോ. ഹബീബ് റഹ്‌മാന്‍, ശങ്കര്‍ദാസ്, ജ്യോതി, പി.എ. ലത്തീഫ്, കെ.കെ. അബ്ദുള്‍ലത്തീഫ്, മോഹനന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.വി. വേലായുധന്‍ സ്വാഗതവും കെ. ഉണ്ണിക്കുട്ടന്‍ നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പല്‍ കെ. നാരായണന്‍ എമ്പ്രാന്തിരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ത്ത : മാതൃഭൂമി
സ്‌കൂള്‍ വെബ്‌സൈറ്റും ബ്ലോഗും ഉദ്‌ഘാടനംചെയ്‌തു
Wednesday, November 12, 2008
1:16 AM | Labels: തവനൂര്‍, ബ്ലോഗ്, വെബ് സൈറ്റ് |
This entry was posted on 1:16 AM and is filed under തവനൂര്‍ , ബ്ലോഗ് , വെബ് സൈറ്റ് . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
Subscribe to:
Post Comments (Atom)
0 comments:
Post a Comment