കൊച്ചി: നവവത്സരദിനത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി മെഗാസ്റ്റാര്‍ മമ്മൂട്ടി നല്‍കിയ ബ്ലോഗ് സമ്മാനം സൂപ്പര്‍ഹിറ്റ്. ബ്ലോഗിന് തുടക്കംകുറിച്ച ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ അയ്യായിരത്തോളം ഹിറ്റുകളാണ് രേഖപ്പെടുത്തിയത്.
സിനിമാവാര്‍ത്തകളെക്കാള്‍ കൂടുതല്‍ കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാവും മമ്മൂട്ടി ബ്ലോഗ് ചര്‍ച്ച ചെയ്യുക. ഉദ്‌ഘാടനദിവസം കൈകാര്യംചെയ്‌ത വിഷയം 'സമ്പദ്‌വ്യവസ്ഥയുടെ രാഷ്ട്രീയം' എന്നതായിരുന്നു.
ജനങ്ങളുമായി മെച്ചപ്പെട്ടരീതിയില്‍ ആശയവിനിമയം നടത്താനും കൂടുതല്‍ കാര്യങ്ങള്‍ പരസ്‌പരം പങ്കുവെയ്‌ക്കാനും തന്റെ ബ്ലോഗിലൂടെ കഴിയുമെന്ന് മമ്മൂട്ടി പ്രത്യാശിച്ചു. 'ഞാന്‍ മമ്മൂട്ടി' എന്നതാണ് ബ്ലോഗിന്റെ വിലാസം. http://i-am-mammootty.blogspot.com/
കൊച്ചി തമ്മനത്ത് ഡിഡി റിട്രീറ്റില്‍ പുതിയ ചിത്രമായ 'പട്ടണത്തില്‍ ഭൂത'ത്തിന്റെ സെറ്റിലാണ് മമ്മൂട്ടി ബ്ലോഗിന്റെ ഉദ്‌ഘാടനം, താരം തന്നെ നിര്‍വഹിച്ചത്. ആരാധകര്‍ക്കൊപ്പം ചേര്‍ന്ന് കേക്ക് മുറിച്ച് പുതുവത്സരാഘോഷത്തിലും അദ്ദേഹം പങ്കുകൊണ്ടു.
നടി കാവ്യ മാധവന്‍, സംവിധായകന്‍ ജോണി ആന്റണി, തിരക്കഥാകൃത്തുക്കളായ ഉദയ്‌കൃഷ്‌ണ-സിബി കെ. തോമസ്, ആന്‍േറാ ജോസഫ്, എസ്. ജോര്‍ജ്, റോബര്‍ട്ട് പള്ളിക്കത്തോട് എന്നിവര്‍ സന്നിഹിതരായിരുന്നു.
മമ്മൂട്ടി ബ്ലോഗ് 'റിലീസിങ്ങി'ല്‍ തന്നെ ഹിറ്റ്
Friday, January 2, 2009
1:18 AM | Labels: മമ്മൂട്ടി ബ്ലോഗ് |
This entry was posted on 1:18 AM and is filed under മമ്മൂട്ടി ബ്ലോഗ് . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
Subscribe to:
Post Comments (Atom)
0 comments:
Post a Comment